Description
കാസർഗോഡ് ജില്ലയിൽ പനത്തടി പഞ്ചായത്തിൽ കാപ്പിത്തോട്ടം എന്ന സ്ഥലത്ത് 2 B/R വീടും 5 1/4 ഏക്കർ സ്ഥലവും വിൽക്കാനുണ്ട്.കാഞ്ഞങ്ങാട് - പാണത്തൂർ റോഡിൽ പനത്തടിയിൽ നിന്ന് റാണീപുരം റോഡിലൂടെ ഇരിക്കിങ്കൽ ജംഗ്ഷനിൽ നിന്ന് കുറിഞ്ഞി വഴിയാണ് കാപ്പിത്തോട്ടം എന്ന സ്ഥലം.ഒരു Bedroom Bath attached ആണ്.ഒരു കോമൺ ബാത്റൂം കൂടിയുണ്ട്.12 വർഷം മാത്രം പഴക്കമുള്ള ഒറ്റ നില വീടാണിത്.തെങ്ങ്, കവുങ്ങ്, റബ്ബർ, കശുമാവ്, കുരുമുളക്, കാപ്പി, കൊക്കോ, ജാതി, ഏലം, മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷാദികളും മറ്റ് കൃഷികളും നിലവിൽ ഈ സ്ഥലത്തുണ്ട്.നല്ല ആദായം ലഭിക്കുന്ന തോട്ടമാണിത്.റബ്ബർ റോളർ, പുകപ്പുര തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.ജല ലഭ്യതക്ക് കിണറും കുളവും ഈ സ്ഥലത്തുണ്ട്.സ്കൂൾ, Bank, ആശുപത്രി, പള്ളി, അമ്പലം തുടങ്ങിയ സൗകര്യങ്ങൾ അടുത്ത് തന്നെയുണ്ട്.ഇവിടെ നിന്ന് പനത്തടിയിലേക്ക് 4 km ഉം പാണത്തൂരിലേക്ക് 3 km ഉം ദൂരം മാത്രം.റാണീപുരം ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് വെറും 5 1/2 km ദൂരം മാത്രമേയുള്ളു.താമസത്തിനും കൃഷിക്കും പുറമെ റിസോർട്ട്, മറ്റ് ടൂറിസം പ്രൊജെക്ടുകൾ, farm തുടങ്ങിയവക്കും വളരെ അനുയോജ്യമാണ് പ്രകൃതിരമണീയമായ ഈ സ്ഥലം.ഈ വീടും സ്ഥലവും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9495614891, 7306254107 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - ഏക്കറിന് 28 ലക്ഷം (Negotiable).